അമ്മു കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചപ്പോൾ കാര്യമെന്തെന്നറിയാതെ ഞാൻ പകച്ചുനിന്നു. ഏട്ടുവയസ്സയിട്ടും ഇന്നോളം
അമ്മുവിനെ നുള്ളിനോവിച്ചിട്ടില്ല, എന്റെ തല്ലു
ഭയന്ന് കരയേണ്ട ഒരാവശ്യവുമില്ല അവൾക്ക്. എന്നിട്ടും അവൾ നിർത്താതെ കരയുകയാണ്. അധികം
കരഞ്ഞാൽ ശ്വാസം മുട്ടൽ വരുമെന്നും കുത്തിവെയ്പ്പ് എടുക്കേണമെന്ന് പറഞ്ഞിട്ടും
അവൾ കരച്ചിൽ നിർത്തുന്നില്ല. ഞാൻ ടീ.വിയും കണ്ടുകൊണ്ട് പാവയ്ക്ക അരിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അവൾ ഓടിവന്ന് കഴുത്തിൽ കെട്ടിപ്പിടിച്ച് കരച്ചിൽ തുടങ്ങിയത്. ഇവൾ
കാര്യം പറയാതെ ഇങ്ങനെ കരഞ്ഞാലെങ്ങനെയാ? സമാധാനിപ്പിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി ഞാൻ തളർന്നു. കൂടെക്കളിക്കാൻ പോയ മൂത്ത ക്ടാവും
ഇതുവരെ വന്നിട്ടില്ല. അമ്മു കരയുന്നത്
എന്നേയും അവളുടെ അച്ഛനേയും പോലെ അഭിക്കും ഇഷ്ടമല്ല.
മടിയിൽ വച്ചിരുന്ന പാത്രവും കത്തിയും പതുക്കെ എടുത്തുമാറ്റി അവളെ മടിയിൽ കയറ്റിയിരുത്തി. പൊടിപിടിച്ച് മുഷിഞ്ഞ തുണിയിൽ റബർപാൽ മറിഞ്ഞുവീണു കറപിടിച്ചിരിപ്പുണ്ട്, മുള്ള് കൊണ്ടെങ്ങാനും കാലുപോറിയിട്ടുണ്ടോ എന്നോർത്ത് കാലിൽ നോക്കിയപ്പോൾ
അവൾ കാൽ വലിച്ചുകളഞ്ഞു. ചെവിയുടെ തൊട്ടുതാഴെ വച്ച് വെട്ടിനിർത്തിയിരിക്കുന്ന മുടി ഇപ്പോൾ
ചപ്രം ചിപ്രമാണ്. മുഖം വെയിൽ
തട്ടി വാടിക്കരിഞ്ഞിരിക്കുന്നു അതിനു മേമ്പൊടിയായി കരച്ചിലുകൂടിയാവുമ്പോൾ പിന്നെ പറയേണ്ടല്ലോ.
അവളെ അവിടെയിരുത്തി കുളിക്കുവനുള്ള വെള്ളം ചൂടാക്കുവാൻ ഞാൻ നടന്നു.
ടിവിയുടെ ഒച്ചയ്ക്കും മുകളിൽ കേൾക്കാം അവളുടെ കരച്ചിൽ. ഇതെന്തിനാണെന്നു പറയാതെ
ഞാനെന്തു ചെയ്യാനാ?ചിലപ്പോൾ കൂട്ടുകാർ ആരെങ്കിലുമായി പിണങ്ങികാണും അതുമല്ലെങ്കിൽ ഒരു അടിപിടിയോ
മറ്റോ. ഇറയത്തു നിന്നു നോക്കിയാൽ കാണാം അമ്മുവും
കൂട്ടുകാരും കളിക്കുന്ന പറമ്പ്, ചിലപ്പോൾ ഓടിപ്പിടുത്തമാകും കളിക്കുക, അല്ലെങ്കിൽ
ഒളിച്ചു കളിക്കും. അപകടകരമായ കളികൾ ഒരിക്കലും കളിക്കാറേയില്ല അവർ. പറമ്പിന്റെ തെക്കു വശത്താണ് സ്മിതയുടെ വീട്,
അവിടുത്തെ കുട്ടികളും അമ്മുവിന്റെ കളിക്കൂട്ടുകാരാണു അതുകൊണ്ട് എന്തെങ്കിലും ഉണ്ടായാൽ സ്മിത വിളിച്ചു പറയേണ്ടതാണ്. സ്കൂളിലും മാഷ്മ്മാർക്കെല്ലാം അമ്മുവിനെ പറ്റി നല്ല
അഭിപ്രായമാണ്, സ്കൂളീന്നെ വിഷമിച്ചാണു വരുന്നതെങ്കിൽ താൻ കൂടി
നിർബന്ധിച്ചാലേ അമ്മു കളിക്കാൻ പോവുകയുള്ളൂ
എനിക്കും ചെറിയ പേടി വന്നു തുടങ്ങി, കുളിക്കാനുള്ള വെള്ളം കുളിമുറിയിൽ കൊണ്ട് വെച്ചിട്ട് അമ്മുവെ വിളിച്ചു പോയികുളിക്കുവാൻ പറഞ്ഞു, അഭികൂടി വരട്ടെ എന്നിട്ടാകാം ബാക്കി ചോദ്യങ്ങളെല്ലാം. ആരോടെന്നില്ലാതെ ഞാൻ ഉറക്കെ
പറഞ്ഞു “മോങ്ങികൊണ്ടിരിക്കാതെ വേഗം കുളിച്ചിറങ്ങി വിളക്കു
വെക്കാൻ നോക്കൂ, അച്ഛന്റെ കയ്യിൽ നിന്നും വഴക്കു കേൾക്കാൻ നിൽക്കണ്ട“ എന്നെക്കാൾ
നന്നായിട്ട് അവൾക്കറിയാം അച്ഛൻ വഴക്കു പറയില്ല എന്ന്.
ഞങ്ങൾക്കിടയിലെ ശൂന്യത എനിക്കസഹനീയമായി തുടങ്ങി. അടുക്കളയിലേക്കു ചായ എടുക്കാൻ
തിരിഞ്ഞപ്പോൾ മാത്രമാണു ടിവി ചാനൽ മാറ്റി റെസലിങ് വെച്ചിരിക്കുന്നത് ഞാൻ അറിഞ്ഞത്, അഭിയാകും
എന്നോർത്തുകൊണ്ട് ഹാളിലേയ്ക്കു ചെന്നപ്പോൾ അഭിയവിടെയില്ല, നോക്കിയപ്പോൾ അവൻ കട്ടിലിൽ
കമഴ്ന്നു കിടക്കുകയാണ്, എന്റെ മനസ്സ്
കനം വെച്ചു തൂങ്ങി. അമ്മു കുളിച്ചിറങ്ങി വിളക്കുവെച്ചിരിക്കുന്നു. പതുക്കെ
അഭിയുടെ മുടിയിൽ തലോടികൊണ്ടു ചോദിച്ചു അഭികുട്ടാ, എന്താ അമ്മു
കരയുന്നത് ?പറമ്പിൽ നിന്നും വന്നതുമുതൽ അവൾ നിർത്താതെ
കരച്ചിലാണ്, എത്ര ചോദിച്ചിട്ടും അവൾ
മിണ്ടുന്നില്ല, എന്റെ ശബ്ദം
ഇടറുന്നതറിഞ്ഞിട്ടാവണം പത്തു വയസ്സുകാരന്റെ പക്വതയിൽ അവൻ പറഞ്ഞു
“അമ്മ സത്യം ചെയ്യണം, ഭഗവതിയമ്മയാണെ അമ്മൂനെ അടിക്കില്ലാന്ന്” സത്യം ചെയ്തു
കൊടുത്തിട്ടും അവൻ പറയാൻ മടിച്ചു, വൈകുന്ന ഓരോ നിമിഷവും
എന്റെ നെഞ്ചിലെ തീ ആളിക്കത്തി.
“അമ്മുവിന്റെ കമ്മൽ കളഞ്ഞുപോയി, ഞങ്ങൾ ഒത്തിരി
തപ്പി നോക്കി“ – അവൻ പറഞ്ഞു
എവിടെയാണു പോയതെന്ന് അമ്മുവിനറിയില്ല. അമ്മു പോന്നശേഷവും
അഭി അതു തപ്പുകയായിരുന്നു സന്തോഷത്താലോ സങ്കടത്താലോ എന്നറിയില്ല, എന്റെ
കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. സോഫായിൽ മുഖമമർത്തി കിടന്നിരുന്ന അമ്മുവിനെ എടുത്തു തലതുവർത്തികെട്ടി, ചായ കൊടുത്തിട്ടു
പറഞ്ഞു “ഇനി കരയണ്ട
നമുക്ക് പുതിയൊരെണ്ണം വാങ്ങിക്കാം, ചുവന്ന കല്ലുള്ളതു വേണ്ടയെങ്കിൽ പച്ചയോ നീലയോ നിറമുള്ളത്“.
അമ്മു ഒന്നും പറയാതെ അഭിയുടെ അടുത്തേയ്ക്കുപോയി.
അമ്മുവുന്റെ വലത്തെകാതിലെ ചുവന്ന മൊട്ടുകമ്മൽ കളഞ്ഞുപോയിരിക്കുന്നു!!!
ഇതുവരെ ഒന്നും കളഞ്ഞിട്ടില്ല അമ്മു; കമ്മലോ,
മാലയോ, അവളുടെ കളിപ്പാട്ടങ്ങളോ ഒന്നും..
എന്തിനേറെ പറയുന്നു മൂന്നാം വയസ്സിൽ വാങ്ങിയ പടംവര ബുക്കുപോലും വൃത്തിയായി വെച്ചിരിക്കുന്നു. ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാത്ത ഒരവസ്ഥ നേരിടേണ്ടി വന്നപ്പോഴുള്ള പ്രയാസം കാരണമാകും അവൾ കരഞ്ഞത് എന്നൊർത്തു ഞാൻ സമാധാനിച്ചു. സ്വർണത്തിനു അമ്മയുടെ സ്നേഹത്തെക്കാളേറെ വിലയുണ്ടെന്നൊ, അച്ഛന്റെ ജോലി കഠിനമാണെന്നൊ
എന്റെ കുഞ്ഞു വിചാരിച്ചിട്ടുണ്ടാകും.
ഇതുപോലെ തന്നെയിരിക്കുന്നൊരു കമ്മലോ, അല്ലെങ്കിൽ പുതിയൊരു കല്ലുകമ്മൽ തന്നെയോ അവൾക്കു വാങ്ങികൊടുക്കാൻ തുനിഞ്ഞതാണ് ഞാൻ, എന്നിൽ നിന്നും അവളെ അടർത്തിമാറ്റുവാൻ കഴിവുള്ള
ഒരേയൊരു വസ്തുവായ് ആ കല്ലുകമ്മൽ ഇന്നലെ വരെ എന്റെ
ദുഃസ്വപ്നങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഈ പേടിയാൽ
മാത്രമാണ് നഗരത്തിൽ നിന്നും അമ്മുവിനെയും കൊണ്ട് ഇങ്ങോട്ടു വന്നത്, അവൾക്കു നഷ്ടപെട്ടത് വേറുമൊരു കമ്മൽ മാത്രമല്ല
തന്റെ അസ്ഥിത്വം തന്നെയാണെന്നവൾ ഒരിക്കലും അറിയാതിരിക്കട്ടെ.
മനു വന്നപ്പോൾ അന്നു പതിവിലുമേറെ വൈകിയിരുന്നു, തെല്ലൊന്നടങ്ങിയ കടൽ കണ്ണിലൊളിപ്പിച്ചുകൊണ്ട് അമ്മു അച്ഛന്റെ
തോളത്തു സ്ഥാനം പിടിച്ചു, മനുവിന്റെ ബാഗുകൾ അഭി പതിവുപോലെ
പരിശോധിച്ച് തന്റെ ക്രയൊൺസും മിഠായി പൊതികളും കണ്ടെടുക്കുന്ന തിരക്കിൽ മുഴുകി. ഒന്നും
പറയാതെ തന്നെ മനു എല്ലാം അറിഞ്ഞിരിക്കുന്നു, ഇനി മനുവിനോടു
പോലും ഞാനായിട്ട് ഒന്നും വിശദീകരിച്ച് പറയേണ്ടതില്ല എന്ന തിരിച്ചറിവ് എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസം തന്നത്.
ശേഷിച്ച കല്ലുകമ്മൽ ഞാൻ ഊരി വാങ്ങിച്ചു,
പകരം ഒരു കൊച്ചു തത്തകിളിക്കൂടു കമ്മൽ ഇട്ടുകൊടുത്തു. എന്റെ
അമ്മു എന്റെ മാത്രം അമ്മുകുട്ടിയായ് മാറിയ സന്തോഷം എന്റെ കണ്ണിൽ നിറഞ്ഞു, ആ തത്തകിളിക്കൂട്ടിൽ അവൾ
ഒരു രാജകുമാരിയെപോലെ വിളങ്ങി!!
ചോറുണ്ടെന്നുവരുത്തി കുട്ടികളുടെ മുറിയടച്ചതിനു ശേഷം ഞാൻ മുറ്റത്തേയ്ക്കിറങ്ങി, എട്ടു വർഷങ്ങൾക്കപ്പുറം ഇതിനേക്കാൾ
ശാന്തമായിരുന്ന ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മുറ്റത്തു കിടന്നു കരഞ്ഞിരുന്ന ആറോ ഏഴോ മാസം പ്രായം തോന്നിയിരുന്ന കുഞ്ഞ് എന്റെ അമ്മുവായിരുന്നു എന്ന് ഓർമ എന്നിൽ ഒരു നടുക്കമുണർത്തി.
അവളുടെ വലത്തെ കാതിൽ ഒരു ചുവന്ന കല്ലുകമ്മൽ എരിഞ്ഞുകത്തും പോലെ തിളങ്ങിയിരുന്നു.
ഒരു നെടു വീർപ്പിൽ എട്ടു വർഷത്തെ മനപ്രയാസങ്ങളും പേടിയും എന്നിൽ നിന്നും എന്നന്നേക്കുമായി കാറ്റിൽ പറത്തികൊണ്ട് ശേഷിച്ചിരുന്ന ഒറ്റകമ്മൽ കിണറ്റിലേയ്ക്കു വലിച്ചെറിഞ്ഞു.
സ്വർണത്തിനു അമ്മയുടെ സ്നേഹത്തെക്കാളേറെ വിലയുണ്ടെന്നൊ, അച്ഛന്റെ ജോലി കഠിനമാണെന്നൊ എന്റെ കുഞ്ഞു വിചാരിച്ചിട്ടുണ്ടാകും...........................................................................................
ReplyDelete:) ചേച്ചി !
Deleteആദ്യത്തെ കമന്റ്... തേങ്ങ ഉടയ്ക്കുന്നത് ഞാന്‍ ആണല്ലോ!!!...
ReplyDelete>>ഒരു നെടു വീർപ്പിൽ എട്ടു വർഷത്തെ മനപ്രയാസങ്ങളും പേടിയും എന്നിൽ നിന്നും എന്നന്നേക്കുമായി കാറ്റിൽ പറത്തികൊണ്ട് ശേഷിച്ചിരുന്ന ഒറ്റകമ്മൽ കിണറ്റിലേയ്ക്കു വലിച്ചെറിഞ്ഞു<<
തത്തക്കിളിക്കൂട് കമ്മലോ കല്ലുകമ്മലോ?കൊള്ളാം...
thanks dear :)
Deleteഇഷ്ടപ്പെട്ട കമ്മലിനേക്കാളും സ്വന്തം മനസ്സിന് അതുപോലും ഉള്‍കൊള്ളാന്‍ പറ്റാത്തവിധം കുട്ടികളെ പാകപ്പെടുത്തിയില്ല, or കുട്ടി പാകപ്പെട്ടില്ല എന്ന് തോന്നി.
ReplyDelete:) ഇനിയും നന്നാക്കുവാൻ ശ്രമിക്കാം ! വളരെ സന്തോഷം
Deleteഇഷ്ടപ്പെട്ട കമ്മലിനേക്കാളും സ്വന്തം മനസ്സിന് അതുപോലും ഉള്‍കൊള്ളാന്‍ പറ്റാത്തവിധം കുട്ടികളെ പാകപ്പെടുത്തിയില്ല, or കുട്ടി പാകപ്പെട്ടില്ല എന്ന് തോന്നി.
ReplyDeleteDrishyam cinema ploe ujjwalam!!!!
ReplyDelete:) thank you very much !!
Deleteകൊള്ളാം നന്നായിട്ടുണ്ട്. വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം കണ്ട മാതിരി, അപ്പൊ ഒരു സംശയം ഞാന്‍ വേറെ ആരുടെയെങ്കിലും ബ്ലോഗ് ആണോ വായിക്കുന്നതെന്ന്. അല്ല എന്നു രണ്ടു തവണ ഉറപ്പ് വരുത്തി (എന്റെ സമാധാനത്തിനു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയില്‍ എഴുതാനറിയാമെന്ന് ഇപ്പൊ മനസ്സിലായി. ഇങ്ങനെയുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDelete:) മുനീഫ് താങ്ക്യു സൊ മച്ച് ..
Deleteഇതിനു മുന്പത്തെ കഥകൾ വായിച്ചപ്പോൾ എന്തൊക്കെയോ സംശയങ്ങൾ ബാക്കിയുണ്ടായിരുന്നു....
ReplyDeleteപക്ഷേ ഇത്തവണ എല്ലാം പക്കാ clear....thanks for that..... continue well dear friend..... :)
:) ബിനു , താങ്ക്സ് ഡിയർ .. ഇനിയും നന്നായിട്ട് എഴുതാൻ ട്രൈ ചെയ്യാം
Delete:)
Delete"ആ തത്തകിളിക്കൂട്ടിൽ അവൾ ഒരു രാജകുമാരിയെപോലെ വിളങ്ങി!!"
ReplyDeleteഒരു അമ്മയുടെ സന്തോഷം നേരിൽ കണ്ട പ്രതീതി
നന്നായിട്ടുണ്ട്...
:) do support me & I will do my best !!
Deleteനന്നായി ..
ReplyDeletethank you shabeer !! keep reading
Deletepolichadukki!!!!!!!!!... :)
ReplyDelete:) :) AVV ഒരുപാട് സന്തോഷം ,
DeleteI was reading it all d way wit ma heart in ma hand..... d first story of urs dat i read.... ma eyes filled with water while writing smtng to u.... awesme da... keep goin...
ReplyDelete:) thank you dear ! hope you enjoyed reading it :)
Deleteതുടക്കവും, ഓടുക്കവുമോക്കെയുള്ള ചെറുകഥയുടെ ഏറ്റവും ലളിതമായ സങ്കേതത്തില്‍ നിഷ്കളങ്കത തുളുമ്പുന്ന കഥ..വളരെ നന്നായിട്ടുണ്ട്...
ReplyDeleteഅഞ്ചാം ക്ലാസ്സില്‍ പുത്തന്‍ കുട ആദ്യ ദിവസം തന്നെകൊണ്ടുക്കലഞ്ഞിട്ടു, ആ തെറ്റ് മറച്ചുവെച്ച്, കള്ളം പറയുകയും ഒടുവില്‍ പിടിക്കപ്പെടുകയും ചെയ്തപ്പോള്‍ എനിക്ക് അമ്മയുടെ കയ്യില്‍ നിന്നും അടിയാണ് കിട്ടിയത്..കുട കളഞ്ഞതിനല്ല,അത് മറച്ചു വെച്ചതിനും, ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞതിനും...കല്ലുകമ്മല്‍ വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തു.....:)
:) നന്ദി പൊടി ..
ReplyDeleteവസ്തുക്കള്‍ക്ക് ഓര്‍മകളെ വിളിച്ചുണര്‍ത്താന്‍ പ്രത്യേക കഴിവുണ്ട്. ചില പാട്ടുകള്‍ക്കും. വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഇല്ലാതാക്കാന്‍ അവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇല്ലാതാക്കുന്നത് എപ്പോഴും നല്ലതാണ്. എന്ത്കൊണ്ട് അമ്മുവിന്റെ കമ്മല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ കിണറ്റിലെറിഞ്ഞുകളഞ്ഞില്ല?
ReplyDeleteഅമ്മയ്ക്ക് അമ്മുവിനെ കിട്ടിയത് കാതിൽ കമ്മലോടു കൂടിയായിരുന്നു , അമ്മുവിൻറെ തന്നെ ഭാഗമായ ഒരു വസ്തുവിനെ അവളിൽനിന്നും അമ്മ എങ്ങനെ അറുത്തുമാറ്റും? 8 വർഷങ്ങൾക്കുശേഷം അതിലൊന്ന് പ്രകൃതിതന്നെ തിരിച്ചെടുത്ത് , ശേഷിച്ചത് ആ അമ്മയെകൊണ്ട് എറിഞ്ഞു കളയുവാൻ പ്രേരിപ്പിക്കുകയായിരുന്നു ...
Deleteമാതൃത്വത്തോടും കുട്ടികളുടെ ലോകത്തോടും വല്ലാത്തൊരു അഭിനിവേശമുണ്ട് ദേവികയുടെ കഥകളിൽ.'ഉത്തരത്തിലെ പാവക്കുട്ടി'യിലും അത് പ്രകടമായിരുന്നു.അസ്തിത്വത്തിന്റെ കല്ലുകമ്മൽ നന്നായിട്ടുണ്ട്.
ReplyDeleteദേവികയുടെ ഭാഷാ പ്രയോഗങ്ങളിലെ കൗതുകങ്ങൾ പലപ്പോഴും മോഹിപ്പിച്ചിട്ടുണ്ട്...ഈ കഥയിൽ ആ വിസ്മയം കുറഞ്ഞു പോയോയെന്ന സംശയമില്ലാതില്ല :)
കഥകൾ കൊണ്ടിനിയും വിസ്മയങ്ങളൊരുക്കാൻ സാധിക്കട്ടെ...ആശംസകൾ!
നന്ദി, തുടർന്ന് വായിക്കണം, ഇനിയും ഇതുപോലെ ആത്മാർത്ഥമായ അഭിപ്രായങ്ങൾ അറിയിക്കുക , ഒരുപാട് സ്നേഹം
Deleteകുഞ്ഞമ്മിണിക്കുട്ടിയുടെ മുൻ കഥകളെ അപേക്ഷിച്ച് ഒരു ചെറുകഥയുടെ ഘടനയോട് നീതിപുലർത്തുന്നതായി “കല്ലുകമ്മൽ”. ബാല്യകാലവും മാത്രത്വവും കൈകാര്യം ചെയ്യാനുള്ള കുഞ്ഞമ്മിണിയുടെ കഴിവ് വീണ്ടും ഈ കഥയിലൂടെ തെളിയിക്കുന്നു. വാക്കുകൾ കൊണ്ടുള്ള മായാജാലം പഴയ കഥകളെ അപേക്ഷിച്ച് കുറവാണെങ്കിലും നല്ലൊരു വായന അനുഭവമായി “കല്ലുകമ്മാൽ”. ഒരുപാട് വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക, ഇടതടവില്ലാതെ എഴുതുക. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു. (അടുത്ത തവണ വായനക്കാരൻ മറ്റൊരു വിഷയം പ്രതീക്ഷിക്കുന്നു)
ReplyDelete:) ഒരുപാട് നന്ദി , തുടർന്നും വായിക്കുക ,എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം !!
Deletegoes without saying, u got real talent devu! :)
ReplyDeletethank you so much Aamer :) love you lots!!
DeleteSahodari. A very good matured story. Words are like magic, its very difficult to learn and present them. Dear, you have learned the trick. Hopeful to read more good works from you!! [ Then as always Vimarshanum, that's in my blood. Please consider its a suggestion from a guy who know nothing about writing. Next time please think before using words like "apakadakaramavidum". I don't know why , I feel these words are little complex better to be in articles than short stories ]
ReplyDeletethanks a lot pavamdili..
Deletewill be careful about the use of words !
& will try to improve
Well done ..hats off dear .
ReplyDeletethanks a lot sebin chettaa :)
Deletekeep reading!
ഒരു പഴമാങ്ങക്ക് വേണ്ടി മുകളിലേക്ക്,മാവിലേക്ക് നോക്കി നിന്നപ്പോൾ കിട്ടിയത്,താഴെ വീണു കിടന്നൊരു മാങ്ങയാ..
ReplyDeleteഅല്പം വാട്ടം തട്ടിയെങ്കിലും, മധുരം അസാരം!
ഇപ്പോഴും മുകളിലേക്ക് നോക്കി നില്ക്കുന്നു.. ഒരു മധുരക്കനിക്കായ് !
കാത്തിരിപ്പോടെ, വിട :-)
നിരാശപെടുത്തില്ല, നന്നാക്കുവാൻ ശ്രമിക്കാം !
Deleteലളിതം മനോഹരം....
ReplyDeleteഅക്ഷരങ്ങൾ കൊണ്ടുള്ള ആർഭാടമോ വാക്കുകൾ കൊണ്ടുള്ള ഗിമ്മിക്കുകളോ ഒന്നുമില്ലാതെ വികാരങ്ങൾ പങ്കുവച്ചു...
കുട്ടിത്തം മനസ്സിൽ മായാതെ സൂക്ഷിക്കുന്ന ആരേയും ഓർമകളിലേക്ക് കൂട്ടികൊണ്ടു പോവുന്ന ആഖ്യാനം.... :)
:) താങ്ക്യൂ പയ്യൻസ് , ഇനിയും നന്നാക്കാൻ ശ്രമിക്കാം!
Deletenannayittundu chechi , enikkishtamayi.!
ReplyDeletevisakh
:) thank you visakh!
ReplyDeletelots of love