Wednesday 30 October 2013

ഒരു തുറന്ന പ്രേമലേഖനം...

ഒരു കാര്യം ഒറ്റത്തവണമാത്രം എഴുതുന്നു അയാൾ. ഒരിക്കലും ഒരുതരത്തിലുമുള്ള വെട്ടിത്തിരുത്തലുകളില്ലാതെ, നിരയൊത്ത വരിയിൽ നിവർന്നിരിക്കുന്ന അക്ഷരങ്ങൾ. ആ അക്ഷരങ്ങൾ കണ്ടാലറിയാം രണ്ടാമതൊന്ന് ചിന്തിക്കാനുള്ള സമയം പോലും അയാൾ എടുക്കുന്നില്ല. തട്ടും തടവുമില്ലാതെ പേനയിൽ നിന്നും മഷിയൊഴുകുകയാണ്, സിരയിൽ നിന്നും വാക്കുകളും. ഒരിക്കലും വാക്യങ്ങളുടെ രൂപഘടനയോ വാക്കുകളോ മാറ്റിയെഴുതുകയുണ്ടായില്ല. ഒരമ്മ തന്റെ കുഞ്ഞിനെ അതിന്റെ എല്ലാ വൈകൃതങ്ങളോടുകൂടി എങ്ങനെ ഇഷ്ടപ്പെടുന്നുവോ അതിലേറെ എഴുത്തുകാരൻ തന്റെ വാക്കുകളെ, വാക്യങ്ങളെ ഇഷ്ടപ്പെടുന്നുണ്ടാവണം. പുനർവായനകൾക്കും പുനർവിചിന്തനങ്ങൾക്കും ശേഷം ഒരു പ്ലാസ്റ്റിക്ക് സർജറി ചെയ്യാൻ തയ്യാറാവാത്തത് കൊണ്ട് ആ സൃഷ്ടികൾ അന്നും ഇന്നും എന്നും ഒരുപോലെ നിലകൊള്ളുന്നു.
തന്റേതുമാത്രമായ അക്ഷരങ്ങളുടെ കൂട്ടത്തെ ഇത്രമാത്രം സ്നേക്കുന്നൊരാൾ ഇക്കാലത്തുണ്ടാവാൻ പ്രയാസമാണ്. വായന ഒരു ദിവ്യാനുഭവമാക്കിയതിന്റെ അഹങ്കാരം മുറ്റിനിൽക്കുന്ന സംസാരവും, തീരെ ശ്രദ്ധയില്ലാതെ പാറിപ്പറക്കുന്ന തലമുടിയും, ഒരെഴുത്തുകാരന് ഒരിക്കലും ചേരാത്തവിധം മെല്ലിച്ച ശരീരവും, അതാണ് അയാൾ. വെളുത്ത് മെല്ലിച്ച എന്റെ എഴുത്തുകാരൻ. ആർദ്രതയുടെ തരിമ്പുപോലും മുഖത്തവശേഷിപ്പിക്കാതെ എന്നെ നോക്കുന്ന കണ്ണുകൾ, ഏതോ കഴുകനുൽ നിന്നും ഇരന്നു വാങ്ങിയതു പോലുണ്ട്. സ്ഥായീഭാവം പുച്ഛമല്ലാതെ മറ്റെന്താണ്?
പ്രിയകാമുകാ, നീയറിയുന്നില്ലല്ലോ ഈയുള്ളവൾ നിന്നെക്കാൾ നിന്റെ അക്ഷരങ്ങളെ പ്രണയിക്കുന്നു എന്ന്, നിന്റെ വാക്ചാതുരിയെ പ്രണയിക്കുന്നെന്ന്. നീയെഴുതുന്ന ഓരോ കടലാസുകഷ്ണങ്ങളും മോഷണം പോകുന്നത് ഈയുള്ളവളുടെ ഹൃദയത്തിലേക്കണെന്ന്.
വാക്കുകൾക്ക് മധുരം പോരെങ്കിൽക്കൂടിയും എന്റെ പ്രേമലേഖനം നിനക്കുമാത്രമുള്ളതാണ്. ഞാൻ എന്നെ തന്നെ നിനക്ക് കരുതിവെച്ചിരിക്കും പോലെ
സ്നേഹപൂർവം,
എഴുത്തുകാരന്റെ സ്വന്തം

കുഞ്ഞമ്മിണി

27 comments:

  1. വാക്കുകൾക്ക് മധുരം പോരെങ്കിൽക്കൂടിയും എന്റെ പ്രേമലേഖനം നിനക്കുമാത്രമുള്ളതാണ്. ഞാൻ എന്നെ തന്നെ നിനക്ക് കരുതിവെച്ചിരിക്കും പോലെ… ഹി ഹി ഹി ഹി. കൊള്ളാം കൊള്ളാം...

    ReplyDelete
  2. ആധാരമെഴുത്തുകാരനെ പ്രണയിച്ച പെൺകുട്ടി.

    ReplyDelete
    Replies
    1. അക്ഷരങ്ങൾ,എഴുത്ത്,വായന...അവയ്ക്കിടയിലെ അഗാധമായ പ്രണയത്തെക്കുറിച്ച് കവിത പോലൊരു പ്രേമലേഖനം.
      അറിഞ്ഞോ അറിയാതെയോ റീഡർ റെസ്പോണ്‍സ് തിയറിക്ക് കവ്യാത്മകമായൊരു വ്യാഖ്യാനമാണ് കുഞ്ഞമ്മിണിക്കുട്ടി നൽകിയിരിക്കുന്നത്.
      നന്നായിരിക്കുന്നു :)

      Delete
    2. :) :) വളരെ സന്തോഷം ...
      അറിയാതെ സംഭവിച്ചുപോയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ ???

      Delete
  3. ഓ! ഞാന് അങ്ങനെയൊന്നും ഉദ്ദേശിച്ചെഴുതുന്നതല്ല. ഇനിയിപ്പൊ നിനക്കങ്ങനെയൊരു വികാരം തോന്നിയ സ്ഥിതിയ്ക്ക് ഞാനായിട്ടെന്തിനാ...?! :D കൊള്ളാം. :)

    ReplyDelete
    Replies
    1. :D thanks a lot !!!
      വായിക്കാൻ സമയം കണ്ടെത്തിയതിനു ഒത്തിരി താങ്ക്സ് !!!

      Delete
  4. ഹൊ!! കടുകട്ടി സാഹിത്യമാണ്. സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഭയങ്കര പാടായിരിക്കും. കണ്ടില്ലേ ആ ഞമ്മള് അവന് മനസ്സിലായ ഭാഗം മാത്രം ക്വ്വോട്ട് ചെയ്തേക്കുന്നത്.

    ReplyDelete
    Replies
    1. :D ഖൂക്കിയും കോമഡി പറഞ്ഞു തുടങ്ങിയോ ???
      വായിച്ചതിൽ സന്തോഷം

      Delete
  5. ഇല പച്ച , പൂ മഞ്ഞ തഴുകി തലോടുന്ന കറ്റിനുമുണ്ടൊരു പ്രണയം.... (#copied from a song..)

    ReplyDelete
  6. .പ്രണയത്തിന്റെ തീവ്രത അനുഭവിച്ചു തുടങ്ങുമ്പോഴേക്കും അവസാനിപ്പിച്ചു കളഞ്ഞത്പോലെ ഒരു തോന്നല്‍. എന്നിരുന്നാലും മനോഹരമായ എഴുത്ത് തന്നെ.
    കാവ്യഭംഗി ഒഴുകുന്ന അക്ഷരങ്ങളുടെയും വാക്കുകളുടെയും അനുഗ്രഹമുള്ള കുഞ്ഞമ്മിണി കുറച്ചുകൂടി പരന്ന എഴുത്തുകള്‍ക്ക് സമയം കണ്ടെത്തണം. ഇത്തരം ലഘുകഥകള്‍ക്കിടയില്‍ വല്ലപ്പോഴും ഒരു കുഞ്ഞുനീണ്ട കഥയുടെ അനുഭവവും കൂടി വായനക്കാര്‍ക്ക് നല്‍കാവുന്നതാണ്

    ReplyDelete
    Replies
    1. ട്രൈ ചെയ്യുന്നുണ്ട് , ഇത് വരെ ഒരെണ്ണം എഴുതാൻ കഴിഞ്ഞില്ല ( നീണ്ട കഥ) !!
      thank you podimon for your kind words !!!

      Delete
  7. "നീയെഴുതുന്ന ഓരോ കടലാസുകഷ്ണങ്ങളും മോഷണം പോകുന്നത് ഈയുള്ളവളുടെ ഹൃദയത്തിലേക്കണെന്ന്."

    ഇത്തവണ genre മാറ്റിപ്പിടിച്ചു ല്ലേ.. കൊള്ളാം....

    ReplyDelete
  8. ഇങ്ങനെ ആണേൽ ഞാൻ ഇനി എഴുതുന്നില്ല....നിർത്താൻ പോവ്വാ... :-D ;-)

    ReplyDelete
  9. :) ഇയ്യങ്ങനോന്നും പറേല്ലേ കണാരാ , വേണേൽ ഞാൻ ഇന്നോട്ട് അന്നോടുള്ള പ്രേമം വേണ്ടാന്ന് വെക്കാന്ന് ....

    ReplyDelete
  10. കൊള്ളാം.....
    .അക്ഷരങ്ങളോടുള്ള പ്രണയം...

    "ഒരമ്മ തന്റെ കുഞ്ഞിനെ അതിന്റെ എല്ലാ വൈകൃതങ്ങളോടുകൂടി എങ്ങനെ ഇഷ്ടപ്പെടുന്നുവോ അതിലേറെ എഴുത്തുകാരൻ തന്റെ വാക്കുകളെ, വാക്യങ്ങളെ ഇഷ്ടപ്പെടുന്നുണ്ടാവണം."

    .... വാസ്തവം ...

    ReplyDelete
  11. പ്രണയം നഷ്ടപ്പെടാത്ത മനസ്സ്.... അതൊരു ഭാഗ്യമാണ് കുഞ്ഞമ്മിണിക്കുട്ടീ... :)
    നന്നായിരിക്കുന്നു.

    ReplyDelete
  12. Replies
    1. :) താങ്ക്യൂ പയ്യൻസ് , ഇനിയും നന്നാക്കാൻ ശ്രമിക്കാം!

      Delete