നീലാകാശത്തിന്റെ കഷ്ണങ്ങൾ പെറുക്കിക്കൂട്ടി ഞാൻ വീട്ടിലേക്ക് നടന്നു;
അമ്മു എന്നെ നോക്കിയിരിപ്പുണ്ടവിടെ. കാലുകൾ വലിച്ചുവെച്ചിട്ടും എത്തുന്നില്ല. ഇനി
ഒരു ചെറിയ കുന്നുണ്ട്, കുന്നിൻ ചെരുവിലെ മഞ്ചാടിമരത്തിന്റെ ചുവട്ടിൽ രണ്ട് അണ്ണാൻ
കുഞ്ഞുങ്ങൾ കളിക്കുന്നുണ്ടാവും. എന്നെക്കാണുമ്പോൾ അവർ ഓടിയൊളിക്കും.
അവിടെ നിന്ന് നോക്കിയാൽ വീടുകാണാം, ഇറയത്ത് ഒരു വിളക്ക്
തൂക്കിയിട്ടിരിക്കും. അമ്മ പടിയിലിരിപ്പുണ്ടാവും,
കയറിച്ചെല്ലുമ്പോഴേ വഴക്കുകേൾക്കാം, കൂട്ടുകളിക്കുന്നതും താമസിച്ചുവരുന്നത്തും അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ല. അച്ഛ്ൻ
വരുമ്പോൾ നന്നായി ഇരുട്ടിയിട്ടുണ്ടാവും, അപ്പോൾ ഇരുന്ന് പഠിക്കണം. വെറുതെ
ഇരിക്കുന്നത് കണ്ടാൽ ചൂരൽക്കഷായം ഉറപ്പാണ്. അമ്മുവിനു നേരത്തേ ഉറങ്ങാം, അവൾ
കൊച്ചുകുട്ടിയല്ലേ. ഞങ്ങൾ ഒരു
മുറിയിലാണ് കിടക്കുന്നത്. ചിലപ്പോൾ മച്ചിന്റെ മുകളിൽ നിന്നും ഒരു കയറിൽ
ഒരു കൊച്ചുപാവക്കുട്ടി തൂങ്ങിയാടുന്നുണ്ടാവും, രാത്രിയിൽ മാത്രം. അവൾ എന്നെ
നോക്കിച്ചിരിക്കും ഞാനവളേയും. കണ്ണുതുറക്കുമ്പോൾ പാവയെക്കാണില്ല, കിണറിന്റെ ആഴവും ചെറിയ
ഓളവും മാത്രം കാണാം. അമ്മ പിന്നേയും
ചീത്തപറയും. ഈയിടയായി ഉറങ്ങുമ്പോൾ അമ്മ മുറി
പുറത്തു നിന്ന് പൂട്ടും, അപ്പോൾ പാവ എന്റെ
മുഖത്തുമാന്തും. അമ്മു ഉറങ്ങുകയല്ലേ,
അവളെ പാവ ഉപദ്രവിക്കില്ല. ഞാൻ ഉറക്കെ
കരയും…
അമ്മ ഈയിടെയായി എന്റെ കൂടെയാണു കിടക്കാറ്; കൈകൾ രണ്ടും
മുറുക്കെപ്പിടിക്കും. ഇന്നലെ അച്ഛനാണു കൂടെക്കിടന്നത്, അമ്മയ്ക്ക് പേടിയാണത്രെ; എനിക്കും
ആ പാവയെ പേടിയാണ്. മുറി പുറത്തുനിന്നും പൂട്ടുന്ന
ദിവസങ്ങളിലെല്ലാം അതെന്റെ മുഖത്തെല്ലാം മാന്തിപ്പറിച്ച് വേദനിപ്പിക്കും.
ഇന്നലെ അമ്മ പറയുന്നത് കേട്ടു, പാവയോടാകും, ഇവനിങ്ങനെ
പുറത്തിറങ്ങി നടന്നാലെങ്ങനെയാ, ഞങ്ങൾക്കൊന്നല്ലേയുള്ളൂ, വല്ല വണ്ടിയും
തട്ടിയാൽ ഞാനെന്തു ചെയ്യാനാ എന്നൊക്കെ…
പാവയോടല്ലാതെ വേറെ ആരോടാ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ പറയാൻ പറ്റുക.
ഞങ്ങൾ ഫ്ലാറ്റിലാണത്രെ താമസം, ഈ കുന്നിൻ
ചെരുവിലെവിടെയാണ് ഫ്ലാറ്റെന്ന് എനിക്ക് മനസ്സിലാവണില്ല. 21 വർഷമായിട്ട് അമ്മകരയുകയാണെന്നും പറയുന്നത് കേട്ടു.
അമ്മയ്ക്ക് തലയ്ക്ക് നൊസ്സായീന്നാ തോന്നുന്നെ.
അമ്മൂ നീ എന്നാ വലുതാവുക, നമുക്ക് അണ്ണാനെക്കാണാൻ പോവ്വാം, നിന്നെക്കാണുമ്പോൾ അവർ
പല്ലിളിച്ചുകാണിച്ചിട്ട് ഓടിയൊളിക്കും…
എനിക്ക് നോസ്സായോന്നൊരു സംശയം :) നന്നായിട്ടുണ്ട്
ReplyDelete:) നന്ദി പൊടി ...
Deleteസൈക്കോ മിനിക്കഥ നന്നായിട്ടുണ്ട്...
ReplyDeleteനന്ദി , സ്നേഹം
Deletekollam
ReplyDeleteനന്ദി , സ്നേഹം
Deleteഉത്തരത്തിലെ പാവക്കുട്ടി ഒരു ചോദ്യമായി അവശേഷിക്കുന്നു. കൊള്ളാം! ബൈ ദ വേ, നീയാണോ ഈ നൊസ്സ്രിയ നസീം?! :D
ReplyDeleteഇനിപ്പോ വേണമെങ്കിൽ നസ്രിയ ആകാം ... :) താങ്ക്സ് എ ലോട്ട് പച്ച ....
Deleteനന്നായിട്ടുണ്ട് ! സന്തോഷം !ഇനിയുമെഴുതു :)
ReplyDeleteവളരെ സന്തോഷം !!! നന്ദി
Deleteനാലഞ്ച് തവണ വായിക്കേണ്ടി വന്നു എന്താണെന്നു മനസ്സിലാവാൻ. കഥയിൽ ചോദ്യമില്ലാത്തത് കൊണ്ട് ചോദ്യം ഒന്നും ചോദികുന്നില്ല. ഇത് പോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteഎറിഞ്ഞ കല്ലും പറഞ്ഞ വാക്കും , എഴുതിയ അക്ഷരങ്ങളും എല്ലാം ഒരു പോലെയാണ് , എഴുതി കഴിഞ്ഞാൽ പിന്നെ വായിക്കുന്നവൻ പറയുന്നതാണ് അതിന്റെ അർഥം ...
Deleteസൈക്കോ ആണല്ലേ..!!!
ReplyDeleteഹിഹിഹിഹിഹി... നന്നായിട്ടുണ്ട്. :)
നിർമൽ , ഞാനേ ഇത്തിരി സൈക്കോ അല്ലെ ??
Deleteanyway thanks..
Genre മാറ്റിപ്പിടിച്ചു അല്ലേ... എന്തായാലും കൊള്ളാം... :)
ReplyDelete:) ഇപ്പോഴും പറയുമ്പോലെ പറഞ്ഞാൽ വായിക്കുന്നവര്ക്ക് ബോർ അടിക്കില്ലേ അതാ.... നിന്നോട് നന്ദി എന്നൊക്കെ ടൈപ്പ് ചെയ്തു വിട്ടാൽ നേരിൽ കാണുമ്പോ ഞാൻ തല്ലു കൊല്ലേണ്ടി വരും എന്നറിയാം എന്നാലും നന്ദിയുണ്ടെടാ പന്നീ
Deleteനന്നായിട്ടുണ്ട് ദേവിക ....becoming more n more psychic അല്ലെ...:)
ReplyDelete:) താങ്ക്സ് ബിനു , ( വെറുതെ ഒരു ഫൊർമാലിറ്റിക്ക് )
Deleteഅമ്മു വലുതാകുമ്പോ അമ്മൂനേം പാവ ഉപദ്രവിക്കുമോ ??
ReplyDelete:) അറിയില്ല ...
DeleteSPD (Split Personality Disorder) കേസ് ആണെന്ന് തോന്നുന്നു. It is incurable ( തിലകന്‍ സ്റ്റൈലില്‍ )
ReplyDeleteവായിക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷം ..
Deleteരോഗം ഏതുമാവട്ടെ , അതിനു ചികിത്സഇല്ല എന്നതാണ് പ്രധാനം ..
അടിപൊളി. വളരെ നന്നായിട്ടുണ്ട്. ഉപരിപ്ലവമായ ആശയങ്ങള്‍ക്ക് നടുവില്‍ അതിഗഹനമായ മാനുഷികസങ്കേതങ്ങള്‍ തേടുന്ന ഇത്തരം കഥകള്‍ ഉള്ളത് ഒരാശ്വാസമാണ്. സ്വത്വനിര്‍മിതിയില്‍ ഭ്രാന്തിന്റെ ഉത്ഭവങ്ങള്‍ ഇനിയും തേടേണ്ടിയിരിക്കുന്നു
ReplyDeleteമ്മൾ , ഞാൻ തോല്വി സമ്മതിച്ചിരിക്കുന്നു ..
Deletethanks a lot !!!
ഉള്ളത് പറയാല്ലോ..... ഒന്നും മനസ്സിലായില്ല. ഭ്രാന്ത് ആയ ഒരു യുവാവിന്‍റെ ജല്പനങ്ങള്‍ ആണോ കവി ഉദേശിച്ചത്?
ReplyDeleteഅങ്ങനെയും പറയാം ..
Deletethanks for your valuable time reading this !!
നന്നായിട്ടുണ്ട്. പ്രകൃതിയിൽ നിന്ന് നാഗരിതയിൽ പറിച്ചുനടുമ്പോൾ വേര് പിടിക്കാത്ത ചില ബാല്യങ്ങൾ ഉപബോധ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് ഒരു പാവയെപ്പോലെ നമ്മെ നോക്കാറുണ്ട്..
ReplyDeletethank you rahul !!ഒരു പുതിയ നിർവചനതിനു ഒരായിരം നന്ദി ...
Deleteനന്നായിട്ടുണ്ട്. പ്രകൃതിയിൽ നിന്ന് നാഗരിതയിൽ പറിച്ചുനടുമ്പോൾ വേര് പിടിക്കാത്ത ചില ബാല്യങ്ങൾ ഉപബോധ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് ഒരു പാവയെപ്പോലെ നമ്മെ നോക്കാറുണ്ട്..
ReplyDeletethank you rahul !!ഒരു പുതിയ നിർവചനതിനു ഒരായിരം നന്ദി ...
DeleteThis comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട് അമ്മിണിക്കുട്ടീ. ഒരു ഭ്റാന്തൻ ആശയം. ഇനിയും എഴുതുക
ReplyDeletethanks a lot :)
ReplyDelete