Thursday 18 July 2013

മഴ ....

ചാറ്റല്‍ മഴ നനഞ്ഞു കൊണ്ട് ഇയാളോട് സംസാരിക്കാന്‍ എന്ത് രസം ആണെന്നറിയാമോ  ???
ഇപ്പോള്‍ തോന്നാറുണ്ട് ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നത്  ഇയാളോട് സംസാരിക്കുവാന്‍   വേണ്ടി മാത്രമാണെന്ന് ..
ഇടയ്ക്ക് തോന്നും ചെക്കന്‍ എന്നെ മറന്നു കാണും എന്ന് ... 
ചിലപ്പോള്‍ പാവം തോന്നും .. എന്നെ വിളിക്കാന്‍ പറ്റാതെ വിഷമിക്കുകയാണല്ലോ എന്നോര്‍ത്ത് ...  
... ഇയാള് പോയതില്‍ പിന്നെ  ഞാന്‍ ഇവിടെ ആരെയും കണ്ടിട്ടില്ല .. നോക്കാറില്ല എന്നതാവും  കൂടുതല്‍ ശെരി ..
ഞാന്‍ എന്നെ തന്നെ ഒറ്റപെടുതുകയണോ എന്ന് തോന്നും ചിലപ്പോള്‍ ... ഞാന്‍ ആരെ നോക്കിയില്ലാ എങ്കിലും എന്നെ 
എല്ലാരും നോക്കാറുണ്ട് .. പലതും ചോദിക്കാറുമുണ്ട് .........
ഉത്തരം    പറഞ്ഞു എന്ന് വരുത്തി ഞാന്‍ നടന്നു നീങ്ങുപോഴേക്കും  കേള്‍ക്കാം ചില അടക്കം പറച്ചിലുകള്‍ ... 
പാവം കുട്ടി .. ആ ചെക്കനും പാവമായിരുന്നു എന്ന് ..
പ്രേമിച്ചു കല്യാണം  കഴിച്ചതാ എന്നിട്ട്
 ഇപ്പൊ കണ്ടില്ലേ .... 
വീട്ടിലെയും സ്ഥിതി വ്യത്യസ്തമല്ല ... 
 നരച്ചു വീഴാറായ വാതിലും ജനലും വരെ  എന്നെ ഓര്‍ത്തു സഹതാപിക്കാറുണ്ട് ..

ഈ കൊച്ചു വീട്ടില്‍ ഒരു കുഞ്ഞി പാവ ഉണ്ടായിരുന്നില്ലേ .. നമ്മുടെ മോള്‍ക്ക്  വേണ്ടിവാങ്ങിയത് .. 
അത് ഞാന്‍ എടുത്തു നോക്കി ഇപ്പോഴും നമ്മുടെ മോളെ പോലെ തന്നെ ..

 അവള്‍ക്കും അവളുടെ അച്ഛ്നും  ഇപ്പോഴും ഒരു മാറ്റവുമില്ല ..

ഒരു വര്‍ഷം കൊണ്ട് നോക്കിയേ എന്‍റെ മുടിയാകെ നരച്ചു .. 

നിങ്ങള്‍ അന്ന് പറഞ്ഞതോര്‍ക്കുന്നോ ??? 

ദേവൂ ന്റെ മുടി നരച്ചു കണ്ടിട്ട് ചത്താല്‍ മതിയെന്ന് .... 

20  വയസ്സിലെ മുടി നരച്ച ചെക്കന് ഇമ്മണി ഏറെ കൊതിയുണ്ട്     

പണ്ട് നമ്മള്‍ മുറിയില്‍ വെച്ചിരുന്ന ആ വലിയ നില കണ്ണാടി ഞാന്‍ ഇന്നലെ പൊടി തുടച്ചുവച്ചു...
അതില്‍ നോക്കി നിന്ന് കൊണ്ട് ഇയാളെന്നെ എത്ര തവണ ഉമ്മ വെച്ചിട്ടുണ്ട് ???

ഞാന്‍ എന്‍റെ കണ്ണുകള്‍ ഇറുക്കി അടയ്ക്കുമ്പോള്‍ എന്തിനാ എന്നെ കളിയാക്കിയിരുന്നെ ???

ഇയാളുടെ മുന്നില്‍ മാത്രം വച്ചു കരഞ്ഞു തീര്‍ക്കാന്‍ ബാക്കി  വെച്ചിരുന്ന കണ്ണുനീര്‍ എല്ലാം 

ആവി ആയതു പോലെ  ഇയാള്‍ വരുമെന്ന പ്രതീക്ഷയും ആവി ആയെന്നു തോന്നുന്നു  ...................... 

പിന്നെയും ഞാന്‍ ഇങ്ങനെ ജീവിച്ചിരിക്കുന്നു .... 

ഒരു ചെറു ചാറ്റല്‍ മഴയത്ത് ഇനിയും പറഞ്ഞു  തീരാത്ത എന്‍റെ സ്വപ്‌നങ്ങള്‍ കേള്‍ക്കുവാന്‍ 

ഇയാള്‍  വരുമെന്നോര്‍ത്തു ...

ഓര്‍ത്തിരിക്കാന്‍  ഒത്തിരി ചാറ്റല്‍ മഴകള്‍ നനഞ്ഞതുണ്ടെങ്കിലും    .... 

ഇനിയുമൊരു ചാറ്റല്‍ മഴ കൂടി ഉണ്ടാവുമെന്ന് ...............

ഇയാള്‍  നമ്മുടെ കുഞ്ഞിനെ തോളില്‍ ഇരുത്തി  ഉമ്മറത്തെയ്ക്ക് ഓടി കയറുന്ന ആ ചാറ്റല്‍ മഴ 

6 comments:

  1. ഇഷ്ടായി, പെരുത്തിഷ്ടായി... :)

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. ഇത് ചാറ്റല്‍മഴയല്ല, പെരുമഴയാണല്ലോ... :)

    "ഓര്‍ത്തിരിക്കാന്‍ ഒത്തിരി ചാറ്റല്‍ മഴകള്‍ നനഞ്ഞതുണ്ടെങ്കിലും ....

    ഇനിയുമൊരു ചാറ്റല്‍ മഴ കൂടി ഉണ്ടാവുമെന്ന് ...............

    ഇയാള്‍ നമ്മുടെ കുഞ്ഞിനെ തോളില്‍ ഇരുത്തി ഉമ്മറത്തെയ്ക്ക് ഓടി കയറുന്ന ആ ചാറ്റല്‍ മഴ"

    എനിക്കിഷ്ടപ്പെട്ടു...
    എഴുത്ത് തുടരുക...ആശംസകള്‍ :)

    ReplyDelete
  4. വെറും വാക്കല്ല , നിങ്ങളെ പോലുള്ള ക്ലാസ്സ്‌ മേറ്റ്സും , നമ്മുടെ സ്കൂളും , പിന്നെ നാടും എല്ലാർടേം സ്നേഹവും അതാണീ മഴ .....
    സ്നേഹത്തിന്റെ മഴ .. .
    ഇനിയും എഴുതാൻ try ചെയ്യാട്ടോ ...

    ReplyDelete
  5. ഹ്മം... ഇയാള്‍....കൊള്ളാട്ടോ...

    ReplyDelete