Saturday 25 October 2014

പുകമറ

മുറിയിൽ  നീല നിറം തങ്ങിനിന്നിരുന്നു. ദൂരെ ആകാശങ്ങളിലേയ്ക് വിഷപ്പുക തുപ്പുന്ന ചിമ്മിനി കുഴലുകൾ. വിഷം തിന്നു വിറങ്ങലിച്ച ഭൂമി. 
ഇരുട്ടിനു കനം കൂടിക്കൂടി വന്നു. മുറിക്കുള്ളിലെ വെളിച്ചവും പുക മായ്ച്ചു തുടങ്ങി. മുറിയിൽ നിന്നും അവരുടെ ചിരിയൊച്ചകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
"കള്ളം ഞാൻ പറയില്ല "- തന്റെ അവസാനത്തെ കള്ളം പറഞ്ഞു മുഴുമിപ്പിചിട്ട് അവൻ ഉള്ളിലേയ്ക് ഒന്ന് പാളി നോക്കി. പുകമറയ്ക്കുന്ന അരണ്ട നീല വെളിച്ചം നിറഞ്ഞു നിന്ന മുറിയിൽ ഇപ്പോൾ മൂന്നു പേർ. 
തന്റെ ശബ്ദം കൊണ്ട് മാത്രം മുറിയിലുണ്ടായിരുന്നവൾ  അവന്റെ നുണയിൽ വിശ്വസിച്ച് ഈ മുറിയിൽ നിന്നും പിൻവാങ്ങിയിരുന്നു. ആരും ഏറ്റ് പാടാനില്ലാഞ്ഞിട്ടും 
കൂടുതലിമ്പത്തോടെ ആ റേഡിയോ മുറിയിൽ പാടിക്കൊണ്ടിരുന്നു.
തന്റെ ആത്മാവിനോട് സംവേദിച്ചുകൊണ്ടിരുന്ന ഒന്നാമൻ തരം കിട്ടുമ്പോഴൊക്കെ തറയിലിരുന്ന മിക്സ്ചർ പാക്കറ്റിൽ കയ്യിട്ടു വാരി.
രണ്ടാമൻ തന്റെ പേന ഇടയ്കിടയ്ക്‌ കുടഞ്ഞുകൊണ്ട് ഇതെഴുതിതീർക്കുന്നതിൽ മുഴുകി. മൂന്നാമനായ നീ ഇപ്പോൾപരിസരബോധമില്ലാതെ ഇതുവായിച്ചു കൊണ്ടിരിക്കുന്നു.
അടുത്ത ജോയിന്റ് അവർക്കിടയിൽ കിടന്നു കറങ്ങുവാൻ തുടങ്ങി കഴിഞ്ഞു .
ഭൂമിയും  നിങ്ങളും ഒരുപോലെ വിറങ്ങലിച്ചുകൊണ്ടിരുന്നു.. 

3 comments:

  1. ഇതേതാ സാധനം...ഇടുക്കിയാ? ക്രിസ്ടഫര്‍ നോളന്റെ സിനിമ ആദ്യമായിക്കാണുന്ന ഹൈസ്കൂള്‍പയ്യനെപ്പോലെ വായനക്കാര്‍ ഒരു ജോയിന്റിനായി പരക്കംപാഞ്ഞു!

    ReplyDelete