Friday 20 September 2013

കാഴ്ച്ച...


കടലിൽ പൊങ്ങിക്കിടക്കുന്ന മേഘ കഷ്ണങ്ങൾ 
പേനയുടെ പിൻഭാഗം കൊണ്ട് തലചൊറിയുന്ന കുട്ടി 
മേശകൾ, കസാലകൾ, മരങ്ങൾ, മഴവെള്ളം 
ചെമ്മൺപാതയ്ക്കിരുവശത്തും ആർത്തു വളർന്നു നിൽക്കുന്ന മഷിത്തണ്ടുകൾ, ഇത്തിൾക്കണ്ണി, പച്ചനിറം, എങ്ങും പച്ചനിറം

ഉറക്കം ദാഹം ഉറക്കം ക്ഷീണം 
അരയിൽ അമ്മകെട്ടിത്തന്ന കറുത്ത ചരട് 
അതിൽ വേറെയും കെട്ടുകൾ, ഓരോന്നും ഓരോ മന്ത്രങ്ങൾ

ലോകത്തെക്കുറിച്ചുള്ള പേടിയിൽ നിന്നും എനിക്കുള്ള മോക്ഷം

ഉറക്കമാണോ, അതോ തടുക്കാനാവത്ത ഏതോ ശക്തി കണ്ണുകൾ ഇറുക്കിയടപ്പിക്കുന്നതോ

കാഴ്ച്ചയുടെ അപാരതലങ്ങളിൽ ഞാൻ പൊങ്ങിക്കിടക്കുന്നു പറക്കുകയാണെന്ന തോന്നലോടെ 

ഒരിടത്തുനിന്നും മറ്റോരിടത്തേക്ക് ചേക്കേറുകയാണ് ഞാൻ അടിവയറ്റിൽ നിറഞ്ഞിരുന്ന ഭാരം താഴേക്കിറങ്ങിവരുന്നു

വേദന, ശരീരം നുറുങ്ങുന്നു കാലുകൾ തളരുന്നു ചവിട്ടിനീക്കിയിട്ടും അടർന്നുപോവാത്ത ശരീരഭാഗം

നിലവിളി ഉച്ചസ്ഥായിലെത്തി, അമ്പലത്തിന്റെ മൈക്കിലൂടെ പാട്ടൊഴുകുകയാണു 
വീണ്ടും ഞാൻ പറക്കുകയാണ് 

പീടികപ്പറമ്പിലൂടെ, അമ്പലത്തിന്റെ മുകളിലൂടെ, ആൽമരത്തിന്റെ ചില്ലകളിലൂടെ തൂങ്ങിയാടിക്കൊണ്ട് ഞാൻ പറക്കുകയാണ്...

വീണ്ടും വേദന ശരീരം വിറയ്ക്കുന്നുണ്ട് വിയർപ്പല്ല, അതിനേക്കാൾ കട്ടിയുള്ള എന്തോ ഒന്ന് എന്നെ പുൽകിയൊഴുകുന്നു

ഞാൻ ആറ്റിൽ മലർന്ന് കിടക്കുന്നു ഒഴുക്ക് തീരെക്കുറവാണ് കാഴ്ചമങ്ങുന്നു, അമ്മയെക്കാണാം

അരയിലെ ചരട് പൊട്ടിയിരിക്കുന്നു
ചുവപ്പിൽ കുളിച്ച് കിടക്കുകയാണ്
അടിലൂടെ ഒഴുകി എന്റെ മുടിവരെ ചോരയെത്തിയിരിക്കുന്നു
മരണത്തെ അറിയുകയാണ് 

നിസ്സഹായയാണ് കുഞ്ഞിനെക്കാണണം

കാഴ്ചകൾ വേണ്ട, കുഞ്ഞിനെക്കണ്ടാ മതി

ഇല്ല ഞാനൊന്നും കാണുന്നില്ല, ചെവികൂർപ്പിച്ചു 
ഇല്ല ഞാനൊന്നും കേൾക്കുന്നുമില്ല
മകളോ അതോ മകനോ


തെളിഞ്ഞുകത്തുന്നതീയിൽ ഒരുകരച്ചിൽ കേൾക്കാം 
വളരെ നേർത്തശബ്ദത്തിൽ അവൻ തിരയുകയാവും അവന്റെ അമ്മയെ

49 comments:

  1. എന്താണ് ?
    അ ആ....കിളി പോയി... !
    Ishttapettu Nannayittund ¡

    ReplyDelete
  2. ഒത്തിരി നന്ദി നന്ദി ., സ്നേഹം !!!

    ReplyDelete
  3. "ലോകത്തെക്കുറിച്ചുള്ള പേടിയിൽ നിന്നും എനിക്കുള്ള മോക്ഷം…"
    നല്ല എഴുത്ത്.

    ReplyDelete
  4. അപാര എഴുത്താണ്. പക്ഷെ "പേനയുടെ പിൻഭാഗം കൊണ്ട് തലചൊറിയുന്ന കുട്ടി… മേശകൾ, കസാലകൾ, മരങ്ങൾ, മഴവെള്ളം… " പോലുള്ള വാചകങ്ങളില്‍ ഒന്നും മനസിലായില്ല. എന്തേലും അര്‍ത്ഥമുണ്ടോ അതോ സങ്കീര്‍ണ്ണത സ്റ്റൈല്‍ ആണോ? എന്തായാലും "തെളിഞ്ഞുകത്തുന്നതീയിൽ ഒരുകരച്ചിൽ കേൾക്കാം…
    വളരെ നേർത്തശബ്ദത്തിൽ അവൻ തിരയുകയാവും അവന്റെ അമ്മയെ…" നാന്നായി

    ReplyDelete
    Replies
    1. സങ്കീർണത വരുത്താൻ മനപൂർവം ഒന്നും ചെയ്തിട്ടില്ല ,
      എന്നിരുന്നാലും മരണത്തിനു തൊട്ടുമുൻപ് ജീവിതത്തിലെ ഏറ്റവും മനോഹര മായിരുന്ന കുട്ടിക്കാലത്തേയ്ക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമെന്ന് തോന്നി..
      പൂർണമാകാത്ത ഒരു യാത്രയുടെ തുടക്കം പോലെ ...........

      ഒത്തിരി നന്ദി,

      Delete
  5. " തെളിഞ്ഞുകത്തുന്നതീയിൽ ഒരുകരച്ചിൽ കേൾക്കാം…
    വളരെ നേർത്തശബ്ദത്തിൽ അവൻ തിരയുകയാവും അവന്റെ അമ്മയെ…"


    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല..വളരെ നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. :) :) ഇന്നാ പിടിച്ചോ അപ്പിടി സ്നേഹം !!!

      Delete
  6. നന്നായിട്ട്ണ്ട്, വളരെ നന്നായിട്ട്ണ്ട്... ഇനിയും എഴുതണം

    ReplyDelete
  7. കൂടുതല്‍ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ...
    ജയപ്രകാശ് പിവി

    ReplyDelete
  8. അത്യാവശ്യം നല്ല ഭാവന ഉണ്ട്. കഥ ഇഷ്ടപ്പെട്ടു
    മരണം എഴുത്തിത്തേഞ്ഞ വിഷയമാണ്; നമുക്ക് ചുറ്റും വിഷയങ്ങൾക്ക് ദാരിദ്ര്യമില്ല.
    ഈ കഥ ഒരു അവസ്ഥയെക്കുറിച്ച് മാത്രം ഉള്ളതാണ് ; കൂടുതൽ ചിന്തിക്കു , കഥയുടെ പശ്ചാത്തലം വിശാലമാക്കൂ , കുറച്ചു കൂടി വലിയ കഥകൾ എഴുതൂ . അതിനുള്ള കഴിവുണ്ട്

    ഭാവുകങ്ങൾ

    ReplyDelete
    Replies
    1. വല്യ കഥകള എഴുതാൻ ശ്രമിക്കുമ്പോ ഒരു വലിവ് വരികൾക്കിടയിൽ വരുന്നോ എന്നൊരു സംശയം ... തീര്ച്ചയായും ന്യൂനതകൾ പരിഹരിക്കാൻ ശ്രമിക്കും , പുതിയ വിഷയങ്ങൾ ട്രൈ ചെയ്യാം ...


      സ്നേഹം !!!

      Delete
  9. കലക്കീട്ടുണ്ട് കേട്ടോ

    ReplyDelete
  10. എന്തെങ്കിലും പറയണമെന്നുണ്ട് ,,,, നന്നായി എന്നു മാത്രമേ പറയാനാവുന്നുള്ളൂ .....

    ReplyDelete
    Replies
    1. ചേച്ചി, അപ്പിടി സന്തോഷം , അപ്പിടി സ്നേഹം !!!

      Delete
  11. തെളിഞ്ഞുകത്തുന്നതീയിൽ ഒരുകരച്ചിൽ കേൾക്കാം…
    "വളരെ നേർത്തശബ്ദത്തിൽ അവൻ തിരയുകയാവും അവന്റെ അമ്മയെ…" കൊള്ളാം :)
    ദേഹം വിട്ടൊഴിയുന്ന ദേഹിയുടെ കഴ്ച്ചയായാലും, ദേഹിയെ വിട്ടുപോകുന്ന ദേഹത്തിന്റെ കഴ്ച്ചയായാലും മനോഹരമായിട്ടുണ്ട്

    ഭാവനയും അവതരണരീതിയും നന്നായിട്ടുണ്ട്. ഗ്രേറ്റ്
    അനുസ്യൂതം എഴുതുക

    ReplyDelete
  12. :) ഒത്തിരി സന്തോഷമുണ്ട് .. പോടിമോൻ താങ്ക്സ് എ ലോട്ട് !!!

    ReplyDelete
  13. "ഇല്ല മറ്റാരുമീ വാഴ്വിൽ എന്റെ അല്ലൽ
    അകറ്റുവാൻ അമ്മേ....."

    നല്ല അവതരണം ...ആശംസകൾ...

    ReplyDelete
    Replies
    1. കണാരൻ !! എന്റെ ആദ്യത്തെ ട്രൂ ഇൻസ്പിറെഷൻ ...
      thanks a lot !!!

      Delete
  14. ആശംസകള്‍

    അമ്മയെ കാണല്‍ വായിച്ചു, നന്നായി

    ReplyDelete
  15. കൊള്ളാം..നന്നായിട്ടുണ്ട്. ധാരാളം വായിക്കുക.. നന്നായി എഴുതുക,.
    ആശംസകള്‍..............,...

    ReplyDelete
    Replies
    1. നന്ദി ജുനൈദ് ...
      ഇനിയും വായിക്കാം , എഴുത്ത് നന്നാക്കാൻ ശ്രമിക്കാം ....

      Delete
  16. കഥ വളരെ ഇഷ്ടമായി.. അഭിനന്ദനങ്ങള്‍...!

    ReplyDelete
  17. നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
  18. ഹോ.. ഞാനീ പോസ്റ്റ്‌ കണ്ടപ്പോള്‍ വൈകി.. :)

    >>"കാഴ്ചകൾ വേണ്ട, കുഞ്ഞിനെക്കണ്ടാ‍ൽ മതി…"<<
    കൊള്ളാംട്ടോ... എനിക്കിഷ്ടപ്പെട്ടു..

    ReplyDelete
    Replies
    1. പൂനെയില്‍ നിന്നുള്ള കൂടുതല്‍ കുറിപ്പുകള്‍ക്ക് കാതോര്‍ത്ത്.... :)

      Delete
  19. മകനോ അതോ മകളോ എന്ന്‍ സംശയിച്ച ഉടനെ അവന്‍ അവന്‍റെ അമ്മയെ തിരയുകയാവും എന്ന്‍ പറഞ്ഞതില്‍ ഒരപാകത തോന്നി....എനിക്കങ്ങനെ തോന്നിയതാവാം....
    കാര്യങ്ങള്‍ കുറച്ചു കൂടി നേരേ പറയാന്‍ ശ്രമിച്ചൂടെ? എങ്കിലും നന്നായിട്ടുണ്ട്..
    ഇനിയും എഴുതുക....

    ശ്രീകാന്ത്‌ മണ്ണൂര്‍... (www.sreemannur.blogspot.in)

    ReplyDelete
  20. "അരയിലെ ചരട് പൊട്ടിയിരിക്കുന്നു…
    ചുവപ്പിൽ കുളിച്ച് കിടക്കുകയാണ്…
    അടിലൂടെ ഒഴുകി എന്റെ മുടിവരെ ചോരയെത്തിയിരിക്കുന്നു…
    മരണത്തെ അറിയുകയാണ്… "

    മരണത്തിലൂടെ ജീവനെ അറിയുന്ന നിമിഷം! വിരോധാഭാസം അത്യുഗ്രം!

    ReplyDelete
  21. valre nannayittundu devika...expecting more from you....good luck....

    ReplyDelete
  22. എവിടുന്നോ ഒരു ലിങ്ക് വന്നുപെട്ടു....വായിച്ചപ്പോള്‍ നന്നായി ഇഷ്ടപെട്ടു :) - ന്യൂജന്‍

    ReplyDelete
  23. mothathil manasilaayillenkilum sambhavam kalakkii!!!!!! :D

    ReplyDelete
  24. These r all abov ma avg brain to undrstnd but felt smtng touching... awesme da..... keep goin da...

    ReplyDelete